ചിക്കാഗോ ബെൻസൻവില്ലിൽ മിന്നൽവള കൂട്ടായ്മയുമായി ജോയ് മിനിസ്ട്രി

ചിക്കാഗോ ബെൻസൻവില്ലിൽ മിന്നൽവള കൂട്ടായ്മയുമായി ജോയ് മിനിസ്ട്രി

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ കൂട്ടായ്മയായ ജോയ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ‘മിന്നൽവള’ സംഗമം സംഘടിപ്പിച്ചു. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടന്ന സംഗമത്തിൽ എല്ലാവരും ഒത്തുകൂടി. പ്രസിഡന്റ് തോമസ് കുന്നുംപുറം എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന്, അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ മിന്നൽവള സംഗമത്തിന്റെ സന്ദേശം നൽകി.

തുടർന്ന്, എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. പൗരാണിക ഭക്ഷണമായ പനംകുറുക്ക് എല്ലാവർക്കും പ്രത്യേകമായി നൽകി. പരിപാടികൾക്ക് ശേഷം സ്നേഹവിരുന്ന് ഒരു റെസ്റ്റോറന്റിൽ ക്രമീകരിച്ചു.

Joy Ministry with Lightning Fellowship in Bensonville, Chicago

Share Email
LATEST
More Articles
Top