ജൂനിയർ നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ: കേരള പുരുഷ ടീം നാലാം സ്ഥാനത്ത്; വനിതാ ടീം ആറാം സ്ഥാനത്ത്

ജൂനിയർ നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ: കേരള പുരുഷ ടീം നാലാം സ്ഥാനത്ത്; വനിതാ ടീം ആറാം സ്ഥാനത്ത്

ലുധിയാനയിൽ നടന്ന 75-ാമത് ജൂനിയർ നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ ടീമും വനിതാ ടീമും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

സെമിഫൈനലിൽ കേരള പുരുഷ ടീം പഞ്ചാബിനെതിരെ ശക്തമായ പോരാട്ടം നടത്തി. ആദ്യ പകുതിയുടെ അവസാനം 39-42 ന് മുന്നിലായിരുന്നെങ്കിലും അവസാനം 70-78ന് പരാജയം ഏറ്റുവാങ്ങി. തുടർന്ന് വെങ്കല മെഡൽ മത്സരത്തിൽ രാജസ്ഥാനോട് 59-86ന് തോറ്റ കേരളം നാലാം സ്ഥാനത്താണ് അവസാനിച്ചത്.

വനിതാ വിഭാഗത്തിൽ കേരളം ലെവൽ 2ൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ചുമുതൽ എട്ടുവരെ സ്ഥാനത്തിനായുള്ള മത്സരത്തിൽ പഞ്ചാബിനെ 66-46 ന് തോൽപ്പിച്ചു. പിന്നീട് അഞ്ചാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കർണാടകയോട് 59-76 ന് പരാജയപ്പെട്ടു. ഇതോടെ ആറാം സ്ഥാനമാണ് കേരള വനിത ടീം നേടിയത്. ഇതിലൂടെ ലെവൽ 1ൽ സ്ഥാനം ഉറപ്പിക്കാനും വനിതാ ടീമിന് സാധിച്ചു.

Junior National Basketball: Kerala men’s team finishes fourth; women’s team takes sixth place.

Share Email
LATEST
Top