വിപണിയെ പൊള്ളിച്ച് സ്വർണ്ണവില,സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി, 82080 രൂപയായി

വിപണിയെ പൊള്ളിച്ച് സ്വർണ്ണവില,സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി, 82080 രൂപയായി


സംസ്ഥാനത്ത് സ്വർണവില വീണ്ടും ചരിത്ര റെക്കോർഡിലേക്ക്. ഒരു പവൻ സ്വർണത്തിന് 640 രൂപ വർധിച്ച് 82,080 രൂപയിലെത്തി. ഒരു ഗ്രാമിന് 80 രൂപ കൂടി 10,260 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് സ്വർണവിലയിൽ ഇത്ര വലിയ വർധനവ് ഉണ്ടായിരിക്കുന്നത്. ഈ മാസമാദ്യം 77,640 രൂപയായിരുന്ന സ്വർണവില, ഒരാഴ്ചയ്ക്കുള്ളിൽ 4,440 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഉണ്ടായ കുതിപ്പാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യു.എസിൽ പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയത്. ഇത് ഡോളറിന്റെ മൂല്യം കുറയുന്നതിനും സ്വർണവില കുതിച്ചുയരുന്നതിനും കാരണമായി. ഈ വിലവർധനവ് സാധാരണക്കാരെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരെയും സാരമായി ബാധിക്കും.

Share Email
LATEST
More Articles
Top