കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘കേരള സ്ഥലനാമകോശം’ പ്രകാശനം ചെയ്തു

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘കേരള സ്ഥലനാമകോശം’ പ്രകാശനം ചെയ്തു
Share Email

തിരുവനന്തപുരം : കേരളത്തിലെ സ്ഥലനാമങ്ങളുടെ അടിസ്ഥാനവിവരങ്ങളടങ്ങിയതും ഉച്ചാരണ ലേഖന വ്യവസ്ഥകള്‍ ചിട്ടപ്പെടുത്തിയതുമായ ‘കേരള സ്ഥലനാമകോശം ഡോ. ജോര്‍ജ് ഓണക്കൂര്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം എന്‍.വി. ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി.

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെള്ളനാട് രാമചന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് മുന്‍ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രനാണ് ഗ്രന്ഥം രചിച്ചത്. 900 രൂപ മുഖവിലയുള്ള ഈ ഗ്രന്ഥം ഇന്‍സ്റ്റിറ്റിയുട്ട് പുസ്തകശാലകളിലും ഓണ്‍ലൈനായും വിലക്കിഴിവില്‍ ലഭിക്കും.

ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായാണ് ചിട്ടപ്പെടുത്തിയ ഒരു സ്ഥലനാമകോശം മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. 1984, 1999 വര്‍ഷങ്ങളില്‍ രണ്ടു വാല്യങ്ങളായി പുറത്തിറങ്ങിയ ഈ ഗ്രന്ഥം പരിഷ്‌കരിച്ച് ഒറ്റ വാല്യമായിട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രാദേശികോച്ഛാരണവും എഴുത്തുരീതികളും മാനദണ്ഡമാക്കിയാണ് ഈ പേരുകള്‍ ചിട്ടപ്പെടുത്തിയത്.

Kerala Language Institute's 'Kerala Place Name Dictionary' released
Share Email
LATEST
More Articles
Top