കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഭീഷണിയുമായി ഖാലിസ്ഥാന്‍ സംഘടന

കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഭീഷണിയുമായി ഖാലിസ്ഥാന്‍ സംഘടന

ഒട്ടാവ:  കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഭീഷണിയുമായി ഖാലിസ്ഥാന്‍ സംഘടന. അമേരിക്ക ആസ്ഥാനമായ സിഖ്‌സ് ഫോര്‍ ജസ്റ്റീസ് ആണ് ഭീഷണിയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.

വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വളയുമെന്ന ഭീഷണിയുമായാണ് സംഘടന രംഗത്തെത്തിയത്. അടിയന്തിരമായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന ഭീഷണിയും ഇവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.  കോണ്‍സുലേറ്റില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി വരാന്‍ ഉദ്ദേശിക്കുന്നവര്‍ വ്യാഴാഴ്ച്ച അവിടെ എത്തരുതെന്നും മറ്റൊരു ദിവസം തെരഞ്ഞെടുക്കണമെന്നും ഖാലിസ്ഥാന്‍ അനുകൂല സംഘടന ആവശ്യപ്പെട്ടു.

വാന്‍കൂവറിലെ ഉൾപ്പെടെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ഖാലിസ്ഥാനികളെ ലക്ഷ്യമിട്ട് ചാരവൃത്തിയും നിരീക്ഷണവും നടത്തുകയാണെന്നു ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ വാദിച്ചു.  ഇന്ത്യയും കാനഡയും നയതന്ത്രബന്ധം പുനരാരംഭിച്ചതിനു പിന്നാലെയാണ് സംഘടന ഇത്തരത്തില്‍ ഒരു ഭീഷണിയുമായി രംഗത്തു വന്നത്.

ഖാലിസ്ഥാന്‍ സംഘടനകള്‍ക്ക് കാനഡ ആസ്ഥാനമായുള്ള വ്യക്തികളില്‍ നിന്നും സംഘടനകളിൽ നിന്നും സാമ്പത്തീക സഹായം ലഭിക്കുന്നുണ്ടെന്നു കനേഡിയന്‍ സര്‍ക്കാര്‍  തയാറാക്കിയ ഒരു ആഭ്യന്തര റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

Khalistan organization threatens Indian consulate in Canada

Share Email
Top