കാനഡയിൽ നിന്ന് ഖലിസ്ഥാൻ ഭീകരസംഘടനകൾക്ക് പണം ലഭിക്കുന്നുവെന്ന് സമ്മതിച്ച് കാനഡ, റിപ്പോർട്ട്

കാനഡയിൽ നിന്ന് ഖലിസ്ഥാൻ ഭീകരസംഘടനകൾക്ക് പണം ലഭിക്കുന്നുവെന്ന് സമ്മതിച്ച് കാനഡ, റിപ്പോർട്ട്

കാനഡയിൽ നിന്ന് ഖലിസ്ഥാൻ ഭീകരസംഘടനകൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് കാനഡ സമ്മതിച്ചതായി റിപ്പോർട്ട്. ബബ്ബർ ഖൽസ പോലുള്ള സംഘടനകൾക്കാണ് പണം ലഭിക്കുന്നതെന്ന് കനേഡിയൻ ധനമന്ത്രാലയം വ്യക്തമാക്കി. സ്വതന്ത്ര പഞ്ചാബ് രാജ്യത്തിന്റെ പേരിലാണ് ഇവർ പണം ശേഖരിക്കുന്നത്. ഖലിസ്ഥാൻ സംഘടനകളെ ഭീകരസംഘടനകൾ എന്ന് കാനഡ വിശേഷിപ്പിക്കുന്നത് ഇതാദ്യമായാണ്. ഖലിസ്ഥാൻ ഭീകരവാദികളുടെ ഇന്ത്യ വിരുദ്ധ പ്രവർത്തനം കാനഡയിൽ വലിയ രീതിയിൽ നടക്കുന്നുണ്ടെന്ന് ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു. കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് 2024 ജൂൺ 18-ന് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഈ വെളിപ്പെടുത്തൽ. കാനഡയിൽ നിന്ന് മാത്രമല്ല, കാനഡ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നും ഖലിസ്ഥാൻ ഭീകരർ പണം ശേഖരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share Email
Top