തിരുവനന്തപുരം : സിപിഐഎം നേതാവ് കെ.ജെ ഷൈൻ ടീച്ചർക്കെതിരായ സൈബർ ആക്രമണ കേസിൽ കെ.എം. ഷാജഹാന് കോടതി ജാമ്യം അനുവദിച്ചു. ഷൈൻ ടീച്ചറെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് പോലീസ് ഇവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ശക്തമായ വാദപ്രതിവാദങ്ങൾക്ക് ശേഷം, ഷാജഹാൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യം ഉപാധികളോടെ: 25,000 രൂപ ബോണ്ടും രണ്ട് ആൾ ജാമ്യവും നൽകണം. തെളിവുകൾ നശിപ്പിക്കരുത്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണം. സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത്. എന്നിവയാണ് നിർദേശങ്ങൾ.
കെ.ജെ. ഷൈൻ നൽകിയ രണ്ടാമത്തെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി കെ.എം. ഷാജഹാനെ ആക്കുളത്തെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചു എന്നും ഷാജഹാൻ നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ആരോപിച്ചായിരുന്നു ഷൈൻ വീണ്ടും പരാതി നൽകിയത്.