അമീബിക് മസ്തിഷ്‌ക ജ്വര ഭീതി വിട്ടൊഴിയാതെ കോഴിക്കോട്; 13 വയസുകാരന് രോഗം സ്ഥിരീകരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വര ഭീതി വിട്ടൊഴിയാതെ കോഴിക്കോട്; 13 വയസുകാരന് രോഗം സ്ഥിരീകരിച്ചു
Share Email

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വര ഭീതി വിട്ടൊഴിയാതെ കോഴിക്കോട്. ഒന്നരമാസത്തിനിടെ ഇവിടെ മാത്രം ഏഴു പേരാണ് മരണപ്പെട്ടത്. ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ഒന്‍പതു പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ ഒരു കുട്ടിയെ കൂടി അമീബിക് ബാധിതയായി മെഡിക്കല്‍ കോളജിലെത്തിച്ചു.13-കാരനെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് രാമനാട്ടുകര സ്വദേശി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ച ചാവക്കാട് സ്വദേശിയുടെ രോഗ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു.

Kozhikode continues to be awe-inspiring; 13-year-old boy tests positive for amoebic encephalitis

Share Email
LATEST
Top