രാഹുൽ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനമെന്താകും? നിർണായക കെപിസിസി യോഗം ഇന്ന്

രാഹുൽ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനമെന്താകും? നിർണായക കെപിസിസി യോഗം ഇന്ന്

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ യോഗം നടക്കുന്നത്. സഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ
തന്നെ രണ്ട് അഭിപ്രായമാണുള്ളത്. പാർലമെന്‍ററി പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയതിനാൽ പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുൽ
പങ്കെടുത്താൽ ഇരിപ്പിടം നൽകുക.

ചില കെപിസിസി ഭാരവാഹികൾക്ക്, പ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടത്താത്തതിലും ചുമതലകൾ നൽകാത്തതിലും അതൃപ്തിയുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടിയുടെ പുനഃസംഘടനയുമായി മുന്നോട്ട് പോകുന്നതിനോടും ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്.

വയനാട്ടിലെ കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യ വിഷയവും യോഗത്തിൽ ചർച്ച ചെയ്യപ്പെടും. കൂടാതെ, ഫണ്ട് ശേഖരണത്തിനായി നടത്തിയ ഗൃഹസന്ദർശന പരിപാടിയുടെയും പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ നടത്തിയ സമരത്തിന്റെയും റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിക്കും. ഫണ്ട് പിരിവിൽ പങ്കാളികളാകാത്ത നേതാക്കളുടെ പേരുവിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. സമഗ്രമായ വോട്ടർപട്ടിക പരിഷ്കരണത്തിന് സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ആലോചിക്കും.

Share Email
Top