കുറവിലങ്ങാട് അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

കുറവിലങ്ങാട് അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

ജീമോൻ റാന്നി

ഹൂസ്റ്റൺ: ടെക്‌സാസിലെ ഗ്രേറ്റർ ഹൂസ്റ്റൺ ഏരിയയിൽ ആരംഭിച്ചിരിക്കുന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ പ്രഥമ ഓണാഘോഷം “ഓണനിലാവ് ” എന്ന പേരിൽ സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം 4:00 മണി മുതൽ ട്രിനിറ്റി മാർത്തോമാ ചർച്ച് ഹാളിൽ വമ്പിച്ച പരിപാടികളോടെ ആഘോഷിക്കുകയാണ്. മിസ്സൗറി സിറ്റി മേയർ റോബിൻ ഏലക്കാട്ട് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്യും. 

എഴുത്തുകാരനും വാഗ്മിയുമായ എ. സി. ജോർജ് ആശംസ അർപ്പിക്കും. ആനയും വെഞ്ചാമരവും ചെണ്ടമേളവും മുത്തുക്കുടകളും താലപ്പൊലിയുമായി മാവേലി മന്നന്റെ എഴുന്നെള്ളത്ത് പരിപാടികൾക്ക് കൊഴുപ്പേകും. യുവാക്കളുടെ തിരുവാതിരയും കുട്ടികളുടെ ഡാൻസുകളും പാട്ടുകളും കപ്പിൾ ഡാൻസും കൂടാതെ സ്വന്തമായി നിർമ്മിച്ച വള്ളത്തിൽ വഞ്ചിപ്പാട്ടോടുകൂടിയ വള്ളം കളിയും നടത്തപ്പെടും. പിന്നെ വിഭവ സമൃദ്ധമായ ഓണസദ്യയും. എല്ലാ കുറവിലങ്ങാട് നിവാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ‎

കൂടുതൽ വിവരങ്ങൾക്ക് :- 

പ്രസിഡണ്ട്‌ : ഷാജി ചിറത്തടം (346) 770-5460, 

സെക്രട്ടറി  : ടാസ്മോൻ (281) 691-1868,
ട്രഷറർ : സിനു വെട്ടിയാനി (407) 435-6539

Kuravilangad Association’s Onam celebration on September 27th

Share Email
Top