ശ്രീനഗർ: ലഡാക്കിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ മുൻകൈയെടുത്ത് ഇന്ന് പ്രതിഷേധക്കാരുമായി ചർച്ച. ലഡാക്ക് അപ്പക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ സംഘടനകളുമായി ആഭ്യന്തര മന്ത്രാലയമാണ് ചർച്ച നടത്തുന്നത്.
ലഡാക്കിനു സംസ്ഥാന പദവി, സ്വയംഭരണാവകാശം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചയെങ്കിലും ഇതിൽ വളരെ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയുന്ന കാര്യമല്ല. സംവരണ പരിധി ഉയർത്തുന്നതടക്കമുള്ള നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ടു വയ്ക്കാൻ സാധ്യതയുണ്ട്.
സംഘർഷ സാധ്യത മുൻനിർത്തി മേഖലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ഇന്റർനെറ്റ് വിലക്ക് തുടരും. കൂടുതൽ സുരക്ഷാ സേനയേയും വിന്യസിച്ചിട്ടുണ്ട്.
ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവുംസാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുകിന്റെ അറസ്റ്റിൽ പ്രതിപക്ഷം ഇന്നത്തെ യോഗത്തിൽ പ്രതിഷേധം അറിയിക്കും. എതിർ ശബ്ദങ്ങളെ രാജ്യ വിരുദ്ധതായി സർക്കാർ മുദ്ര കുത്തുന്നതായി പ്രതിപക്ഷം ആരോപിച്ചു.
Ladakh conflict: Center for talks with protesters