സ്വന്തം മണ്ണിൽ അവസാന പോരാട്ടം, കണ്ണിരണിഞ്ഞ് മെസി, ഒപ്പം ഫുട്‌ബോൾ ലോകവും, കളം വിട്ടത് ഇരട്ട ഗോളുമായി

സ്വന്തം മണ്ണിൽ അവസാന പോരാട്ടം, കണ്ണിരണിഞ്ഞ് മെസി, ഒപ്പം ഫുട്‌ബോൾ ലോകവും, കളം വിട്ടത് ഇരട്ട ഗോളുമായി

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ഈ ജയം. ബ്യൂണസ് അയേഴ്സിലെ സ്വന്തം മണ്ണിൽ അവസാന മത്സരത്തിനായി മക്കൾക്കൊപ്പം ഗ്രൗണ്ടിലെത്തിയ മെസ്സി, വികാരാധീനനായി വിങ്ങിപ്പൊട്ടി. കളിയുടെ അവസാന നിമിഷം വരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച മെസ്സി, ആദ്യ ഗോളും അവസാന ഗോളും നേടി ആരാധകരെ ആവേശത്തിലാഴ്ത്തി.

ബ്യൂണസ് അയേഴ്സിലെ ആരാധകർ ഈ ചരിത്രനിമിഷം വൻ ആഘോഷമാക്കി മാറ്റി. അർജന്റീന നേരത്തെ തന്നെ ലാറ്റിനമേരിക്കൻ മേഖലയിൽ നിന്ന് 2026 ലോകകപ്പിന് യോഗ്യത നേടിയിരുന്നു. സെപ്റ്റംബർ 10ന് നടക്കുന്ന അടുത്ത യോഗ്യതാ മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ നേരിടും. അടുത്ത വർഷം യുഎസ് ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ നടക്കുന്ന ലോകകപ്പിന് ശേഷം മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന് സൂചനകളുണ്ട്.

Share Email
Top