ജീവിതശൈലീ രോഗ പ്രതിരോധ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

ജീവിതശൈലീ രോഗ പ്രതിരോധ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

മല്ലപ്പള്ളി: തുരുത്തിക്കാട് മാർത്തോമ്മാ സഭ സീനിയർ സിറ്റിസൺ വാരാചരണത്തിന്റെ ഭാഗമായി തുരുത്തിക്കാട് മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പ്, സേവികാസംഘം, ഇടവക വികസന സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലീരോഗ പ്രതിരോധ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗവുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.

ഇടവക വികാരി റവ. സജു ശാമുവേൽ സി.യുടെ അധ്യക്ഷതയിൽ നടന്ന ശില്പശാല ബിലീവേഴ്സ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് ഡയറക്ടറും കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഗവേഷണ വിഭാഗം വൈസ് ഡീനുമായ പ്രൊഫ. ഡോ. സംഗീത ജിതിൻ ഉദ്ഘാടനം ചെയ്തു.

ശില്പശാലയിൽ പ്രൊഫ. ഡോ. സംഗീത ജിതിൻ, ഡോ. ജ്യോത്സ്ന നായർ (കമ്യൂണിറ്റി മെഡിസിൻ), ഡോ. ജ്യോതി കൃഷ്ണൻ (ഡയറ്റിക്സ് ആൻഡ് ഷ്യൻ വിഭാഗം ചീഫ്), സ്മിത, ഗോകുൽ (ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ), അഷ്ന എന്നിവർ ക്ലാസുകളെടുത്തു.

വ്യായാമ പരിശീലനം, ഹെൽത്തി കുക്കിംഗ് ഡെമോൺസ്‌ട്രേഷൻ തുടങ്ങിയ പരിപാടികളും ശില്പശാലയുടെ ഭാഗമായി നടന്നു. ഡോ. രോഹിത്, ഡോ. രഞ്ജിന, ഡോ. റിയ, സിസ്റ്റർ സോളി ജിനു, കുമാരി ജയ്മി, സിസ്റ്റർ സോളി ജോസഫ് തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.

കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ, ബിച്ചു പി. ബാബു, സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ബാബു വർഗീസ്, വികസന സംഘം സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Lifestyle disease prevention awareness workshop organized

Share Email
LATEST
More Articles
Top