പി പി ചെറിയാൻ
ഷിക്കാഗോ :ലൊയോള-ഷിക്കാഗോ ബാസ്കറ്റ്ബോൾ ടീം ചാപ്‌ളയിൻ സിസ്റ്റർ ജീൻ 106-ാം വയസ്സിൽ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനം. 2018-ൽ ലൊയോള ടീം ഫൈനൽ ഫോറിലേക്ക് മുന്നേറിയപ്പോൾ സിസ്റ്റർ ജീൻ ദേശീയ ശ്രദ്ധ നേടിയിരുന്നു. അന്ന് ടീമിന്റെ മത്സരങ്ങളിൽ സിസ്റ്റർ ജീൻ ഒരു സ്ഥിരം സാന്നിധ്യമായിരുന്നു. ടീമിന് പ്രചോദനം നൽകുന്നതിൽ സിസ്റ്റർ ജീൻ വലിയ പങ്കുവഹിച്ചു.
ക്യാമ്പസിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിലും, സിസ്റ്റർ ജീൻ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും ഉപദേശകയും വിശ്വസ്തയും ആയി തുടരുമെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് മാർക്ക് സി. റീഡ് പറഞ്ഞു. തന്റെ 106-ാം ജന്മദിനത്തിൽ, വിദ്യാർത്ഥികൾക്കായി ഒരു സന്ദേശം നൽകിയിരുന്നു, “നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുക. ആരെയും അതിന് തടസ്സപ്പെടുത്താൻ അനുവദിക്കരുത്. നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി നേതാക്കൾ നിങ്ങളാണ്” എന്ന് സിസ്റ്റർ ജീൻ അതിൽ കുറിച്ചു. 1994 മുതൽ ലൊയോള-ഷിക്കാഗോ ടീമിൻ്റെ ചാപ്‌ളയിനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സിസ്റ്റർ ജീൻ.
Loyola University team chaplain Sister Jeanne retires from official duties at age 106