മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം, നേട്ടം സ്വന്തമാക്കുന്ന രണ്ടാം മലയാളി!

മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം, നേട്ടം സ്വന്തമാക്കുന്ന രണ്ടാം മലയാളി!

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാലിന്. ഈ മാസം 23ന് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വെച്ച് പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും. 2023 ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരമാണ്‌ മലയാളികളുടെ ലാലേട്ടന് സ്വന്തമായത്.

ഇന്ത്യൻ‌ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. അടൂർ ഗോപാലകൃഷ്ണന് 2004 ൽ ഈ പുരസ്കാരം ലഭിച്ചിരുന്നു.

ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർത്ഥം 1969 മുതൽ ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്.

Share Email
LATEST
More Articles
Top