ഡെറാഡൂണ്‍: തിരുവനന്തപുരം സ്വദേശിയായ സൈനീകനെ ഡെറാഡൂണില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡെറാഡൂണിലെ സൈനിക അക്കാദമിയിലാണ് തിരുവനന്തപുരം നേമം സ്വദേശി എസ്. ബാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൈനിക അക്കാദമിയിലെ നീന്തല്‍ക്കുളത്തിലാണ് ബാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
ഇന്ത്യന്‍ ആര്‍മിയില്‍ ഹവില്‍ദാറാണ്. ഡിപാര്‍ട്ട്മെന്റ് ടെസ്റ്റ് പൂര്‍ത്തിയാക്കി ലഫ്റ്റനന്റ് കേണല്‍ പദവിയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് മരണം. പുതിയ ജോലിയിലേക്കുള്ള ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഫിസിക്കല്‍ ടെസ്റ്റുകള്‍ക്കായാണ് ബാലു ഡെറാഡൂണില്‍ എത്തിയത്.
വ്യാഴാഴ്ചയാണ് ബാലു മരിച്ച വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. അപകട മരണമെന്നാണ് സൈന്യത്തില്‍ നിന്നും ലഭിച്ച വിവരം. ഇേന്ന് രാത്രിയോട് കൂടി ബാലുവിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ശാന്തികവാടത്തില്‍ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും.
malayali indian soldier died in deradoon