അഭിനയത്തില്‍ വീണ്ടും സജീവമായി മമ്മൂട്ടി; ബുധനാഴ്ച്ച മുതല്‍ ഹൈദരാബാദില്‍ ഷൂട്ടിംഗ്

അഭിനയത്തില്‍ വീണ്ടും സജീവമായി മമ്മൂട്ടി; ബുധനാഴ്ച്ച മുതല്‍ ഹൈദരാബാദില്‍ ഷൂട്ടിംഗ്

തിരുവനന്തപുരം: മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടി വീണ്ടും അഭിനയത്തില്‍ സജീവാകുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ സിനിമാ ഷൂട്ടിംഗില്‍ സജീവമാകും. ഹൈദരാബാദിലാണ് വരുന്ന ബുധനാഴ്ച്ച മുതല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നത്.

ചികിത്സയുടെ ഭാഗമായി മാസങ്ങളായി മമ്മൂട്ടി ഷൂട്ടിംഗില്‍ നിന്നും വിട്ടു നില്ക്കുകയായിരുന്നു. ഏഴുമാസത്തിനു  ശേഷമാണ് വീണ്ടും ഷൂട്ടിംഗിലേക്ക് കടന്നുവരുന്നത്. മലയാള ചലച്ചിത്ര ലോകം ഒന്നടങ്കം ആവേശത്തോടെയാണ് മമ്മൂട്ടിയുടെ മടങ്ങിവരവിനെ സ്വീകരിക്കുന്നത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് ഹൈദരാബാദില്‍ ആരംഭിക്കുന്നത്.

Mammootty is back in action; shooting in Hyderabad from Wednesday

Share Email
Top