ഡാളസ് : നാടിനെ നടുക്കുന്ന രീതിയില്‍ ഡാളസിലെ ഒരു മോട്ടലില്‍ ഒരാളെ തലയറുത്ത് കൊലപ്പെടുത്തി. സംഭവത്തിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇന്നലെയാണ് സംഭവമുണ്ടായത്.
ചന്ദ്ര നാഗമല്ലയ്യ (50) യാണ് കൊല്ലപ്പെട്ടത്. പ്രതിയെന്നു സംശയിക്കുന്ന യോര്‍ഡാനിസ് കോബോസ്മാര്‍ട്ടിനെസിനെ( 37 )യാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
പ്രതി ‘മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പലതവണ’ ഒരാളെ വെട്ടിയതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. ഡാളസ് ഫയര്‍ റെസ്‌ക്യൂ സംഭവസ്ഥലത്ത് എത്തിയിരുന്നു. വെട്ടേറ്റയാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
Man beheaded at Dallas motel; suspect taken into custody