ഹൂസ്റ്റണിൽ രണ്ട് സഹോദരിമാരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ഹൂസ്റ്റണിൽ രണ്ട് സഹോദരിമാരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ഹൂസ്റ്റൺ: നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ ഒരു വീട്ടിൽ ഞെട്ടിക്കുന്ന കൊലപാതകവും ആത്മഹത്യയും. രണ്ട് സഹോദരിമാരും ഒരു പുരുഷനും മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഹാരിസ് കൗണ്ടി പ്രിസിങ്ക്റ്റ് 4 കോൺസ്റ്റബിൾസ് ഓഫിസിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. വാൾട്ടേഴ്‌സ് റോഡിലെ 12200 ബ്ലോക്കിലുള്ള വീട്ടിൽ മൂന്ന് മൃതദേഹങ്ങൾ കിടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഉച്ചയ്ക്ക് 2:30-ന് പോലീസ് എത്തിയത്.

മരിച്ചവർ ജാക്വലിൻ ഏരിയാസ് റിവാസ് (30), അവരുടെ ഇളയ സഹോദരി സൈദിയ മച്ചാഡോ (19), റിവാസിന്റെ മുൻ കാമുകനായ സെബാസ്റ്റ്യൻ റോഡ്രിഗസ് (40) എന്നിവരാണ്. ജോലിക്ക് വരാത്ത ഒരു സഹപ്രവർത്തകനെ അന്വേഷിച്ചെത്തിയ ആളാണ് രക്തത്തിൽ കുളിച്ച നിലയിൽ മൂന്ന് പേരെയും കണ്ടെത്തിയത്. റിവാസിന്റെ രണ്ട് കുട്ടികൾ സംഭവസമയത്ത് സ്കൂളിൽ ആയിരുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

തെളിവുകളും സുരക്ഷാ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്ന്, റോഡ്രിഗസ് രണ്ട് സഹോദരിമാരെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കിയതാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവത്തിന്റെ കാരണവും പശ്ചാത്തലവും കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളെ ഞെട്ടിച്ച ഈ ദാരുണ സംഭവം സമൂഹത്തിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Share Email
LATEST
Top