മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂര്‍: കത്തോലിക്കാ സഭാ തൃശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസായിരുന്നു. മാനന്തവാടി രൂപതയുടെ ആദ്യ ബിഷപ്, താമരശേരി രൂപതയുടെ രണ്ടാമത്തെ ബിഷപ് എന്നീ നിലകളിലും സേവനം ചെയ്തിരുന്നു.

1930 ഡിസംബര്‍ 13 ന്  കോട്ടയം പാലാ വിളക്കുമാടത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. കോഴിക്കോട്ടെ തിരുവമ്പാടിയില്‍ വിദ്യാഭ്യാസം നേടി . മംഗലപ്പുഴ സെമിനാരി , പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് , പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റി , ഫോര്‍ഡാം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വൈദീക പഠനം തുടര്‍ന്ന് വൈദീകനായി. മാനന്തവാടിയുടെ പ്രഥമ ബിഷപ്പായി. 2007 ജനുവരി 22 ന് തൃശൂര്‍ ആര്‍ച്ച് ബിഷപ് പദവിയില്‍ നിന്നും റിട്ടയര്‍ ചെയ്തു.

Mar Jacob Thoonguzhy passes away

Share Email
Top