പാക്ക് സർക്കാരിനെതിരേ പാക്ക് അധിനിവേശ കാശ്മീരിൽ വൻ പ്രതിഷേധം

പാക്ക് സർക്കാരിനെതിരേ പാക്ക് അധിനിവേശ കാശ്മീരിൽ വൻ പ്രതിഷേധം

ഇസ്ലാ മാബാദ് : പാക്കിസ്ഥാൻ സർക്കാരിനെതിരേ പാക്ക് അധിനിവേശ കാശ്മീരിൽ അതിശക്തമായ പ്രതിഷേധം. അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

പ്രതിഷേധങ്ങൾ രൂക്ഷമായതിനു പിന്നാലെ സർക്കാർ വൻതോതിൽ സുരക്ഷാ സേനയെ വിന്യസിച്ചു. ഈ മേഖലയില ഇന്റർനെറ്റ് കണക്ടിവിറ്റി വിച്‌ഛേദിച്ചു.
അവാമി ആക്‌ഷൻ കമ്മിറ്റി ആയിരക്കണക്കിന് ആളുകളെയാണ് പ്രക്ഷോഭത്തിനായി അണിനിരത്തിയത്.

സബ്‌സിഡി നിരക്കിലുള്ള ധാന്യം, ന്യായമായ വൈദ്യുതി നിരക്ക്, സർക്കാർ വാഗ്ദാനം ചെയ്‌ത പരിഷ്ക്കാരങ്ങൾ നടപിലാക്കുക എന്നിവയാണ്
പ്രധാന ആവശ്യങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്.

പ്രതിഷേധത്തെ തുടർ സ് പ്രധാനപാതകളിലേറെയും അടച്ചുപൂട്ടി. . സ്ഥാപനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തി. പ്രാദേശിക സുരക്ഷാ സേനയ്ക്ക് പിന്തുണ നൽകാൻ ഇസ്ലാമാബാദിൽനിന്ന് 1,000 പൊലീസ് ഉദ്യോഗസ്ഥരെ കൂടി അയച്ചിട്ടുണ്ട്.

Massive protest in Pakistan-occupied Kashmir against the Pakistan government

Share Email
More Articles
Top