മെൽബൺ: വിദേശങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിനെതിരേ ഓസ്ട്രേലിയയിൽ വൻ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശികളെ ഭീതിയിലാക്കുന്നതാണ് ഈ പ്രതിഷേധം.
സ്വദേശി വത്കരണ ആഹ്വാനവുമായി സിഡ്‌നി, മെൽബൺ, ബ്രിസ്ബെയ്ൻ, അഡിലൈഡ്, കാൻബറ, തുടങ്ങിയ രാജ്യത്തിന്റെ പ്രധാന പട്ടണങ്ങളിലാണ് ( ‘മാർച്ച് ഫോർ ഓസ്ട്രേലിയ’ എന്ന പേരിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്
സിഡ്‌നിയിൽ നടന്ന പ്രതിഷേധ മാർച്ചിൽ 8000 ലധികം പേർ പങ്കെടുത്തു.. 800 ലധികം പൊലീസുകാരെ പല മേഖല വിന്യസിച്ചെങ്കിലും ചിലയിടങ്ങളിൽ സംഘർഷങ്ങൾ ഉണ്ടായി. . പൊലീസ് പെപ്പർ സ്പ്രേ ഉപയോഗിച്ച് പ്രതിഷേധം നിയന്ത്രിച്ചു.
അഡിലൈയിഡിലെ റൺഡിൽ പാർക്കിൽ 15,000-ത്തിലധികം ആളുകളാണ് പ്രതിഷേധത്തിൽ പങ്കാളികളായത്. ഇവിടുത്തെ സംഘർഷത്തിൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ ചെയ്തു. ബ്രിസ്ബെയ്നിൽ പ്രതിഷേധത്തിൽ വിദേശികൾക്കെതിരെ കഠിന മുദ്രാവാക്യങ്ങൾ മുഴക്കി.
Massive protest rally in Australia against immigration