നിയന്ത്രണം വിട്ട വാഹനമിടിച്ച് പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

നിയന്ത്രണം വിട്ട വാഹനമിടിച്ച് പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

കോഴിക്കോട്. നിയന്ത്രണം വിട്ട വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിറാജ് ദിനപത്രത്തിന്റെ സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം (33) ആണ് മരിച്ചത്. കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയാണ്.

കോഴിക്കോട് – വയനാട് ദേശീയ പാതയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന  സിറാജിലെ മറ്റൊരു ജീവനക്കാരനായ അസീസിനെയും ഇടിച്ചുതെറിപ്പിച്ചത്.  

ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും പിന്നീട് ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് ജാഫര്‍ മരിച്ചത്.പുതിയ പുരയില്‍ അബ്ദു റഹീം ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.

Media reporter injured in hit-and-run accident dies

Share Email
LATEST
More Articles
Top