ഹിന്ദി ഉൾപ്പെടെ പ്രാദേശിക ഭാഷകളിൽ എഐ ചാറ്‌ബോട്ടുകളെ പഠിപ്പിക്കാൻ കരാർ ജീവനക്കാരെ തേടി മെറ്റ;മണിക്കൂറിന് 5000 രൂപ പ്രതിഫലം

ഹിന്ദി ഉൾപ്പെടെ പ്രാദേശിക ഭാഷകളിൽ എഐ ചാറ്‌ബോട്ടുകളെ പഠിപ്പിക്കാൻ കരാർ ജീവനക്കാരെ തേടി മെറ്റ;മണിക്കൂറിന് 5000 രൂപ പ്രതിഫലം

മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള മെറ്റ, ഹിന്ദി ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ എഐ ചാറ്റ്‌ബോട്ടുകൾ വികസിപ്പിക്കാൻ കരാർ ജീവനക്കാരെ തേടുകയാണ്. ഏകദേശം 5000 രൂപയാണ് പ്രതിഫലമായി ലഭിക്കുക. ബിസിനസ് ഇൻസൈഡറാണ് മെറ്റ നൽകിയ തൊഴിൽ പരസ്യത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഹിന്ദി, ഇൻഡൊനേഷ്യൻ, പോർച്ചുഗീസ്, സ്പാനിഷ് തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുള്ളവരും കാരക്ടർ ക്രിയേഷൻ, സ്റ്റോറി ടെല്ലിംഗ്, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് എന്നിവയിൽ കുറഞ്ഞത് ആറുവർഷത്തെ പരിചയമുള്ളവരുമാണ് ആവശ്യമെന്ന് കമ്പനി വ്യക്തമാക്കി. യുഎസിൽ താമസിക്കുന്നവരെയാണ് മുൻഗണന.

കോഡിങ് അറിവ് മാത്രമുള്ളവരെല്ലാതെ മെസഞ്ചറിലും വാട്ട്സാപ്പിലുമെല്ലാം ഇണങ്ങുന്ന എഐ വ്യക്തിത്വങ്ങൾ രൂപകല്പന ചെയ്യാൻ കഴിവുള്ളവരാണ് കമ്പനി അന്വേഷിക്കുന്നത്. പ്രാദേശികമായ വികാരങ്ങളും സാംസ്കാരിക സാഹചര്യങ്ങളും മനസ്സിലാക്കി ഹിന്ദി ഭാഷയിൽ ഒഴുക്കോടെ ആശയവിനിമയം നടത്താൻ കഴിയുന്ന എഐ ചാറ്റ്‌ബോട്ടുകളാണ് ലക്ഷ്യം. കരാർ ജീവനക്കാരെ ക്രിസ്റ്റൽ ഇക്വേഷൻ, അക്വെന്റ് ടാലന്റ് എന്നീ ഏജൻസികൾ വഴിയാണ് മെറ്റ നിയമിക്കുക.

മുന്പ് സെലിബ്രിറ്റികളെ അനുകരിച്ച എഐ ചാറ്റ്‌ബോട്ടുകൾ പുറത്തിറക്കിയിരുന്നെങ്കിലും ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്ട്സാപ്പ് ഉപയോക്താക്കളിൽ അത് വലിയ സ്വീകാര്യത നേടിയിരുന്നില്ല. ഇത്തവണ ഓരോ വിപണിയിലും പ്രത്യേകിച്ച് അനുയോജ്യമായ ചാറ്റ്‌ബോട്ടുകളാണ് കമ്പനി പുറത്തിറക്കാൻ ഒരുങ്ങുന്നത്. എഐ ചാറ്റ്‌ബോട്ടുകൾക്ക് ഭാഷാപരമായും സാംസ്കാരികമായും സംഭവിക്കുന്ന തെറ്റുകൾ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുമ്പോഴാണ് മെറ്റയുടെ പുതിയ ശ്രമം. എഐയെ കൂടുതൽ പ്രാദേശികമാക്കാൻ കമ്പനിയ്ക്ക് ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.

Meta seeks contract workers to train AI chatbots in Hindi and other regional languages; ₹5,000 per hour pay

Share Email
Top