ടൊറന്റോ: സീറോ മലബര്‍ സഭയുടെ കാനഡയിലെ മിസിസാഗ രൂപത സ്ഥാപിച്ചതിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ സമാപനം ഇന്ന് . സമാപനാഘോഷങ്ങളുടെ ഭാഗമായി മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കര്‍മിക ത്വത്തില്‍ മിസിസാഗ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
തുടര്‍ന്നു പൊതു സമ്മേളനം നടക്കുും. ടൊറന്റോ അതിരൂപത ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഫ്രാങ്ക് ലിയോ, ഷിക്കാഗോ പ്രഥമ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, മിസിസാഗ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ തുടങ്ങിയവരും വിവിധ രാഷ്ട്രീയ സമൂഹിക നേതാക്കളും പങ്കെടുക്കും. രൂപതയിലെ 37 വൈദികര്‍ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നു.
മൂന്നു മഠങ്ങളിലായി ഒന്‍പത് സന്യാസിനി മാര്‍, 10 വൈദിക വിദ്യാര്‍ഥികള്‍, 40000 ത്തോളം ഇടവകാംഗങ്ങള്‍, 18 ഇടവകകള്‍, 31 മിഷന്‍ സ്റ്റേഷനുകള്‍, 13 കുര്‍ബാന കേന്ദ്രങ്ങള്‍ എന്നിവയാണ് മിസിസാഗ രൂപതയ്ക്ക് കീഴിലുള്ളത്.
Mississauga Diocese’s 10th anniversary celebration concludes today













