ഇംഫാല്‍: ഏറെനാളുകള്‍ക്കൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലെത്തി. കനത്ത സുരക്ഷയ്ക്ക് നടുവിലായിരുന്നു പ്രധാനമന്ത്രി എത്തിയത്. വംശീയ കലാപം തുടങ്ങി രണ്ട് വര്‍ഷവും നാല് മാസവും പിന്നിടുമ്പോഴാണ് പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം.
ശക്തമായ മഴയെ തുടര്‍ന്ന് ഇംഫാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലെത്തിയത്. ഇവിടെ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിടും.ചുരാചന്ദ്പൂരിലെത്തിയ മോദി കലാപത്തിന് ഇരയായവരെ സന്ദര്‍ശിച്ചു. ചുരാചന്ദ്പൂരിലെ പൊതുയോഗത്തെ മോദി അഭിസംബോധന ചെയ്യും.
മിസോറാമിലെ പരിപാടിക്ക് ശേഷം ഇംഫാലില്‍ എത്തിയ മോദി ഹെലികോപ്റ്റര്‍ വഴി ചുരാചന്ദ് പൂരിലെത്താനായിരുന്നു പദ്ധതിയിട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇതില്‍ മാറ്റം വരുത്തുകയായിരുന്നു. ഇംഫാല്‍ വിമാനത്താവളത്തില്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഗോയലും ചേര്‍ന്ന് മോദിയെ സ്വീകരിച്ചു.മെയ്തി ഭൂരിപക്ഷ പ്രദേശമായ ഇംഫാലില്‍ 1200 കോടയിയുടെ വികസന പദ്ധതികള്‍ക്ക് മോദി തടുക്കമിടും.
Modi finally arrives; to visit riot-affected areas of Manipur