പ്രധാനമന്ത്രി മണിപ്പൂരിലെ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

പ്രധാനമന്ത്രി മണിപ്പൂരിലെ  സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കലാപം തുടങ്ങീ രണ്ട് വ ർഷത്തിന് ശേഷമാണ് അദ്ദേഹം മണിപ്പൂരിലെ അക്രമബാധിതരുമായി സംസാരിക്കാൻ എത്തിയത്. സന്ദർശനത്തിൽ, മണിപ്പൂരിലെ അക്രമങ്ങൾ അതിന്റെ സൗന്ദര്യത്തിന് മങ്ങൽ ഏൽപ്പിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ വികസനത്തിനായി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.മോദിയുടെ ഈ സന്ദർശനത്തിന് മുമ്പ്, സംഘർഷസമയങ്ങളിൽ പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കാത്തതിൽ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. 2023-ൽ മെയ്തി, കുക്കി ഗോത്രങ്ങൾ തമ്മിൽ ആരംഭിച്ച വംശീയ സംഘർഷത്തിൽ 250-ലധികം ആളുകൾ കൊല്ലപ്പെടുകയും ഏകദേശം 60,000 പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

Share Email
Top