ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ആത്മകഥയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആമുഖ കുറിപ്പ്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ആത്മകഥയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആമുഖമെഴുതുന്നത്. ‘ഐ ആം ജോര്‍ജിയ മൈ റൂട്ട്‌സ്, മൈ പ്രിന്‍സിപ്പിള്‍സ്’ എന്നആത്മകഥയുടെ ഇന്ത്യന്‍ പതിപ്പിലാണ് മോദിയുടെ ആമുഖക്കുറിപ്പ്.
അസാധാരണമായ വ്യക്തിത്വത്തിന് ഉടമയാണ് മെലോനിയയെന്നാണ് മോദി പുസ്തകത്തില്‍ കുറിച്ചിട്ടുള്ളത്. മാതൃത്വം, ദേശീയത, പാരമ്പര്യം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരിയാണ് മെലോനിയയെന്നു മോദി കുറിച്ചു. മെലോനിയയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ അനാവരണം ചെയ്യുന്നതാണ് പുസ്തകം.
സ്ത്രീകള്‍ക്കായി മാത്രമാവരുത് ഒരു സ്ത്രീ രാഷ്ട്രീയത്തില്‍ പ്രവേശിക്കേണ്ടതെന്നും, മാതൃത്വവും രാഷ്ട്രീയ പ്രവര്‍ത്തനവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ് എന്നുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
Modi’s foreword to the Italian Prime Minister’s autobiography