ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നടന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരം സമ്മാനിച്ചു. എന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമയെന്നും സ്വപ്നത്തില്‍പോലും ഇത്തരമൊരു നിമിഷം പ്രതീക്ഷിച്ചില്ലെന്നും പുരസ്കാരം ഏറ്റുവാങ്ങിയശേഷം മോഹന്‍ലാല്‍ പറഞ്ഞു. പുരസ്കാര വേദിയില്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഉഗ്രന്‍ ആക്ടറെന്ന് മലയാളത്തില്‍ പ്രശംസിച്ച് അശ്വിനി വൈഷ്ണവ്. ട്രൂ ലലെജന്‍ഡെന്നും മന്ത്രി വിശേഷിപ്പിച്ചു.
മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വിജയരാഘവനും സഹനടിക്കുള്ള പുരസ്കാരം ഉര്‍വശിയും ഏറ്റുവാങ്ങി. മികച്ച ചിത്രസംയോജനത്തിന് മിഥുന്‍ മുരളി, മികച്ച ഡോക്യുമെന്‍ററിക്ക് രാംദാസ് വയനാട് എന്നിവരും പുരസ്കാരമാറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും നടിക്കുള്ള പുരസ്കാരം റാണി മുഖര്‍ജിയും ഏറ്റുവാങ്ങി.