കേരളത്തിന്റെ സ്വന്തം മൂന്നാർ ഏഷ്യയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ

കേരളത്തിന്റെ സ്വന്തം മൂന്നാർ ഏഷ്യയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ

തിരുവനന്തപുരം: കേരളത്തിൽനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും ലോകത്തിന്റെ പല കോണുകളിൽനിന്നും എത്തുന്ന സഞ്ചാരികൾക്ക് ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ് മൂന്നാർ. ഇപ്പോൾ ഏഷ്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായി മൂന്നാർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് മൂന്നാർ ഇടംപിടിച്ചത്.

മനോഹരമായ തേയിലത്തോട്ടങ്ങളും മഞ്ഞുമൂടിക്കിടക്കുന്ന പച്ചപ്പും മൂന്നാറിനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നു. കേരളത്തിലുള്ളവർ പോലും വിനോദയാത്രയ്ക്കായി ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് മൂന്നാർ. മൂന്നാറിന്റെ ഈ പുതിയ നേട്ടം വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് ‘ആറുകൾ’ (പുഴകൾ) ചേരുന്ന സ്ഥലമെന്ന നിലയിലാണ് മൂന്നാറിന് ആ പേര് ലഭിച്ചത്. പള്ളിവാസൽ, ദേവികുളം, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്ക് നടുവിലായാണ് മൂന്നാർ സ്ഥിതി ചെയ്യുന്നത്.

Munnar has been selected as one of the best rural tourism destinations in Asia, a significant achievement for Kerala’s tourism sector

Share Email
LATEST
More Articles
Top