ഇന്ത്യന്‍ വംശജ അമേരിക്കയില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കൊലപാതകിയെ അറസ്റ്റ് ചെയ്തു

ഇന്ത്യന്‍ വംശജ അമേരിക്കയില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കൊലപാതകിയെ അറസ്റ്റ് ചെയ്തു
Share Email

കാലിഫോര്‍ണിയ : ഇന്ത്യന്‍ വംശജയായ സ്ത്രീ അമേരിക്കയില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സൗത്ത് കാലിഫോര്‍ണിയില്‍ ഈ മാസം 16 നാണ് ഇന്ത്യന്‍ വംശജയായ ഗുജറാത്ത് സ്വദേശിനിയായ കിരണ്‍ പട്ടേല്‍ അക്രമിയുടെ വെടിയേറ്റ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് സെയ്ദാന്‍ മാക്ക് ഹില്‍ (21) നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നു പോലീസ് വ്യക്തമാക്കി. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയ പൊതുജനങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് പോലീസ് മേധാവി റോബി മക്ഗീ പറഞ്ഞു.

കുറ്റകൃത്യം ചെയ്യുമ്പോള്‍ ആയുധം കൈവശം വച്ചതിനാല്‍ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയുള്ള കൊള്ളയടി എന്നീ കുറ്റങ്ങള്‍ പ്രതിക്കു നേരേ ചുമത്തിയിട്ടുണ്ട്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഹില്ലിനെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് പ്രതിയെ യൂണിയന്‍ കൗണ്ടി ജയിലിലേക്ക് മാറ്റി.

Share Email
LATEST
More Articles
Top