തിരുവനന്തപുരം : ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട മലക്കം മറിഞ്ഞ് സിപിഎം. ആഗോള അയ്യപ്പ സംഗമ സംഘടിപ്പിക്കുന്നത് അനുകൂലിച്ച് എം വി ഗോവിന്ദൻ നടത്തിയ പരാമർശത്തിലാണ് സ്ത്രീപ്രവേശനം അടഞ്ഞ അധ്യായം എന്ന് വ്യക്തമാക്കിയത്.
ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ദേവസ്വം ബോർഡ് ആണ്. അതിന് രാജ്യത്തിന്‍റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേ ശിപ്പിക്കുന്നതിന്‍റെ പേരാണ് വർഗീയത. ഇത്തരം വർഗീയവാദികൾക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പമാണ്. യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണെന്നും ഗോവിന്ദൻ പറഞ്ഞു.ഇപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. യുവതി പ്രവേശനം അധ്യായമേ വിട്ടുകളഞ്ഞതാണ്.
MV Govindan, along with Communist Party believers, says that the entry of young women is a closed chapter