ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലരുടെ സാമ്പത്തിക സ്വാര്‍ഥത വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും അത്തരം വെല്ലുവില്ലുവിളികളെ അതിജീവിക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാര ബന്ധം ‘ഏകപക്ഷീയമായ ദുരന്തം’ ആണെന്ന ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെയായിരുന്നു മോദിയുടെ വിമര്‍ശനം. ലോകം ഇന്ത്യയെ വിശ്വസിക്കുന്നുവെന്നും ഇന്ത്യയുമായി ചേര്‍ന്ന് ഭാവി പടുത്തുയര്‍ത്താന്‍ ലോകം തയാറാണെന്നും മോദി വ്യക്തമാക്കി.
സെമികണ്ടക്റ്ററുകളിലാണ് രാജ്യത്തിന്‍റെ ഭാവി, എണ്ണപ്പാടങ്ങളിലല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എണ്ണ കറുത്ത സ്വര്‍ണമാണെങ്കില്‍ ചിപ്പുകള്‍ ഡിജിറ്റല്‍ ഡയമണ്ട് ആണെന്നും മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും ഷാങ്ഹായ് സഹകരണ കൂട്ടായ്മയ്ക്കിടെ (എസ്‌സിഒ) ചർച്ച നടത്തിയതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രസ്താവന. ‘ഇന്ത്യയുമായി യുഎസ് വളരെ കുറച്ചു വ്യാപാരമേ നടത്തുന്നുള്ളൂ. പക്ഷേ, അവർ യുഎസുമായി വലിയ തോതിൽ വ്യാപാരം നടത്തുന്നുണ്ട്. എന്നിട്ടും വളരെ ഉയർന്ന തീരുവയാണ് ഇന്ത്യ ഈടാക്കിയിരുന്നത്. അതുകൊണ്ടാണ് യുഎസ് ഉൽപന്നങ്ങൾ ഇന്ത്യയിൽ വിൽക്കാൻ കഴിയാതെ പോയത്. ഇത് പൂർണമായും ഏകപക്ഷീയമായ ദുരന്തമായിരുന്നു’ എന്നാണ് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചത്.
Narendra Modi indirectly criticizes Trump