ഇന്ത്യക്കെതിരെ പോസ്റ്റുമായി നവാരോ, വാദം പൊളിച്ചുകൊണ്ടുള്ള പുതിയ ഫീച്ചറുമായി എക്സ്; ഇനി യുദ്ധം മസ്കും നവാരോയും തമ്മിലോ?

ഇന്ത്യക്കെതിരെ പോസ്റ്റുമായി നവാരോ, വാദം പൊളിച്ചുകൊണ്ടുള്ള പുതിയ ഫീച്ചറുമായി എക്സ്; ഇനി യുദ്ധം മസ്കും നവാരോയും തമ്മിലോ?

വാഷിംഗ്ടൺ: ഇലോൺ മസ്കിനെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ വ്യാപാര ഉപദേഷ്ടാവ്  പീറ്റര്‍ നവാരോ. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭത്തിനുവേണ്ടി മാത്രമാണെന്നും ആ പണം ഉപയോഗിച്ചാണ് റഷ്യ യുക്രെയ്ൻകാരെ കൊല്ലുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ എക്സിൽ നവാരോ തൊടുത്ത ഈ പ്രസ്താവനയ്ക്ക് താഴെ വാദം പൊളിച്ചുകൊണ്ടുള്ള പുതിയ ഫീച്ചർ പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹം വെട്ടിലായി.

‘ഇന്ത്യയ്‌ക്കെതിരായ കൂടിയ തീരുവയ്ക്ക്‌ വിലയായി നൽകേണ്ടി വരുന്നത് അമേരിക്കക്കാരുടെ തൊഴിലാണ്‌. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങിക്കുന്നത് ലാഭമുണ്ടാക്കാനാണ്. ഇത് യുദ്ധതന്ത്രങ്ങൾക്കായാണ് റഷ്യ ഉപയോഗിക്കുന്നത്. യുക്രൈൻകാരും റഷ്യക്കാരും കൊല്ലപ്പെടുന്നു. യുഎസ് നികുതിദായകർ കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നു. ഇന്ത്യയ്ക്ക് സത്യം മൂടിവെക്കാനോ കെട്ടുകഥ ചമയ്ക്കാനോ സാധിക്കില്ല.’- എന്നാണ് നവാരോയുടെ കുറിപ്പ്. 

നവാരോയുടെ ഈ ട്വീറ്റിന് താഴെ അദ്ദേഹത്തിന്റെ വാദങ്ങൾ പൊളിക്കുന്ന എക്സ് ഫീച്ചർ പ്രത്യക്ഷപ്പെട്ടു. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടി ലാഭത്തിനുവേണ്ടി മാത്രമുള്ളതല്ല, ഊർജ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിക്കൂടിയാണെന്ന് എക്സ് ചൂണ്ടിക്കാട്ടി.  ഇന്ത്യയ്ക്ക് തീരുവയുണ്ടെങ്കിലും സേവന കയറ്റുമതിയിൽ ഇന്ത്യയ്ക്കെതിരെ യുഎസിനാണ് വ്യാപാര സർപ്ലസ് ഉള്ളത്. യുഎസ് ഇപ്പോഴും റഷ്യയിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നുണ്ട്. ഇരട്ടത്താപ്പാണത്’കുറിപ്പിൽ പറയുന്നു. 

ഓഗസ്റ്റ് 27 മുതൽ ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുകയും മൊത്തം താരിഫ് 50 ശതമാനമായി ഉയർത്തുകയും റഷ്യൻ എണ്ണ വാങ്ങലുകൾ ന്യായീകരിക്കുന്നതായി ചൂണ്ടിക്കാണിക്കുകയും ചെയ്തതിനുശേഷം ഇന്ത്യയ്‌ക്കെതിരെ നവാരോ തുടർച്ചയായി ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ വിവാദം. 

Navarro posts against India, X comes up with new feature to debunk the argument

Share Email
Top