നേപ്പാള്‍ സുരക്ഷിതമാണ്.. നിങ്ങള്‍ ഇവിടേയ്ക്ക് വരു. വിനോദ സഞ്ചാരികളെ ക്ഷണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ കാമ്പയില്‍

നേപ്പാള്‍ സുരക്ഷിതമാണ്.. നിങ്ങള്‍ ഇവിടേയ്ക്ക് വരു. വിനോദ സഞ്ചാരികളെ ക്ഷണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ കാമ്പയില്‍

കാഠ്മണ്ഡു: വിനോദസഞ്ചാരം പ്രധാനപ്പെട്ട വരുമാന മാര്‍ഗമായുള്ള നേപ്പാളില്‍ പൊട്ടിപ്പുറപ്പെ്ട്ട സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തെ വിനോദസഞ്ചാര മേഖല പൂര്‍ണണായും സ്തംഭനാവസ്ഥയിലായതിനു പിന്നാലെ ഈ മേഖലയെ രക്ഷിക്കാനായുള്ള ശ്രമം ആരംഭിച്ചു.

ജെന്‍ സികളുടെ നേതൃത്വത്തില്‍ രാജ്യത്ത് നടന്ന പ്രതിഷേധങ്ങള്‍ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ്് നേപ്പാള്‍. രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമ്പോള്‍ നേപ്പാളിലേക്ക് വരാന്‍ വിനോദസഞ്ചാരികളോട് അഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ കാമ്പയിനുകള്‍ ആരംഭിച്ചു. .രാജ്യം സുരക്ഷിതമാണെന്നും, ഇവിടെ സന്ദര്‍ശിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും അവര്‍ പറയുന്നു.

രാജ്യത്ത് നടന്ന പ്രതിഷേധം സര്‍ക്കാരിനെതിരെ മാത്രമായിരുന്നു എന്നും വിനോദസഞ്ചാരികളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തങ്ങള്‍ക്കു നഷ്ടമായ പ്രതിശ്ചായ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നേപ്പാള്‍ വിനോദസഞ്ചാര വകുപ്പ്.

Nepal is safe.. you come here. Social media campaign inviting tourists

Share Email
LATEST
More Articles
Top