കാണ്ഠമണ്ഡു: ജെന്‍ സി പ്രക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ നേപ്പാള്‍ വീണ്ടും ലോകരാഷ്ട്രങ്ങളുമായി ബന്ധം ഊട്ടിയുറപ്പിക്കാനുളള നീക്കങ്ങള്‍ ആരംഭിച്ചു. നേപ്പാളിന്റെ ഏറ്റവും വലിയ സുഹൃത് രാജ്്യമായ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ നേപ്പാള്‍ മന്ത്രി എത്തുന്നു. അടുത്തമാസമാണ് നേപ്പാള്‍ പ്രതിനിധിയുടെ ഇന്ത്യാ സന്ദര്‍ശനം.
പുതുതായി നേപ്പാളില്‍ രൂപീകരിച്ച സര്‍ക്കാരിന്റെ ഊര്‍ജ-ജലവിഭവ വകുപ്പ് മന്ത്രി കുല്‍മാന്‍ ഗിസിങാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിന്റെ സമ്മേളനത്തിന്റെ ഭാഗമായാ്ണ് കുല്‍മാന്‍ ഗിസിങ് ഇന്ത്യയിലെത്തുന്നത്. ഒക്ടോബര്‍ 27 മുതല്‍ 30 വരെയാണ് ഇന്ത്യാ സന്ദശനം. നേപ്പാള്‍ പ്രധാനമന്ത്രി സുശീല കാര്‍ക്കിയുടെ പുതിയ സര്‍ക്കാരില്‍ നിന്നുള്ള ആദ്യ മന്ത്രിതല സന്ദര്‍ശനമാണിത്.
Nepal to restore world ties after riots: Nepal minister for talks with India