പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം, 16 ഇന്ത്യൻ സിം കാർഡുകൾ, ഉപയോഗിക്കുന്നത് ഭീകരർ, നേപ്പാൾ സ്വദേശി അറസ്റ്റിൽ

പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം, 16 ഇന്ത്യൻ സിം കാർഡുകൾ, ഉപയോഗിക്കുന്നത് ഭീകരർ, നേപ്പാൾ സ്വദേശി അറസ്റ്റിൽ
Share Email

ദില്ലി : പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ നേപ്പാൾ സ്വദേശി അറസ്റ്റിൽ. പ്രമോദ് കുമാർ ചൗരസ്യ എന്ന നേപ്പാൾ സ്വദേശിയെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. 16 ഇന്ത്യൻ സിം കാർഡുകളാണ് ഐഎസ്ഐക്ക് ഇയാൾ കൈമാറിയതെന്നാണ് കണ്ടെത്തൽ. ഈ സിം കാർഡുകൾ പാകിസ്ഥാനിലെ ബഹാവൽപൂരിൽ ജെയ്ഷേ ഭീകരരാണ് ഉപയോഗിച്ചിരുന്നത്. ഇയാൾ രണ്ടുവർഷമായി ഐഎസ്ഐ ഏജന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നുവെന്നും ഇയാൾക്ക് പിന്നിൽ നേപ്പാളിലെ പ്രമുഖ വ്യവസായിയാണെന്നും പോലീസ് അറിയിച്ചു.

പാകിസ്ഥാനിലെ ബഹാവൽപൂരിൽ ഉപയോഗിക്കുന്ന ഒരു ഇന്ത്യൻ സിം കാർഡുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തുന്ന സംഘത്തെ കണ്ടെത്തിയത്.
ഐഎസ്ഐ പ്രവർത്തകർക്ക് സിം കാർഡുകൾ സംഘടിപ്പിച്ച് നൽകിയപ്പോഴാണ് പ്രതിയായ പ്രഭാത് കുമാർ ചൗരസ്യ പോലീസിന്റെ നിരീക്ഷണത്തിലായത്. “മഹാരാഷ്ട്രയിലെ ലത്തൂരിൽ രജിസ്റ്റർ ചെയ്ത ആധാർ കാർഡ് ഉപയോഗിച്ച് ഇയാൾ ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് 16 സിം കാർഡുകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. ഇവ ആക്ടിവേറ്റ് ചെയ്ത ശേഷം നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് കടത്തുകയും പിന്നീട് ഐഎസ്ഐ ഏജൻ്റുമാർക്ക് കൈമാറുകയും ചെയ്തു.

Share Email
LATEST
More Articles
Top