കെയ്റോ/ വാഷിംഗ്ടൺ : ഗാസാ മുനമ്പില്‍ ഇസ്രയേൽ ആക്രമണത്തിൽ പ്രതിദിനം നൂറുകണക്കിന് പലസ്തീനികൾ കൊല്ലപ്പെടുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നിർണായക കൂടിക്കാഴ്ച നടത്തും.
നെതന്യാഹു ഇന്ന് വൈറ്റ്ഹൗസിലാണ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഇസ്രയേലിന്റെ ആക്രമണത്തിൽ 66,000 പലസ്ഥിതികൾ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. മനുഷ്യക്കുരുതിക്ഷമായതിന് പിന്നാലെ പല ഇസ്രയേൽ അനുകൂല രാജ്യങ്ങളും തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തി. പാലസ്തീനോട് അനുഭാവപൂർവ്വമായ നിലപാടും കൈകൊണ്ടു. ഇത്തരമൊരു സാഹചര്യത്തിലാണ് ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തുന്നത്.
ഗാസയിലെ വെടിനിർത്തൽ എങ്ങനെ നടപ്പാക്കും എന്നതായിരിക്കും ഇരുവരും തമ്മിലുള്ള ചർച്ചയിലെ പ്രധാന വിഷയം കൂടാതെ ഇസ്രയേൽ പൗരന്മാരുടെ മോചനവും ചർച്ചയാവും.
അറബ് രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ തയാറാക്കിയ കരാറിൽ, 48 മണിക്കൂറിനകം ബന്ദികളുടെ മോചനവും ഗാസയിൽനിന്ന് ഘട്ടങ്ങളായി ഇസ്രയേലിന്റെ പിൻമാറ്റവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ചർച്ചകളുടെ ഭാഗമായി ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബീ ഈജിപ്ത് സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Netanyahu to meet Trump today as Gaza bloodbath continues













