ന്യൂയോര്‍ക്ക്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ തെനത്യാഹു യൂറോപ്യന്‍ രാജ്യങ്ങളുടെ അറസ്റ്റ് ഭയന്ന് സാധാരണ വിമാന സഞ്ചാര പാത ഒഴിവാക്കി നൂറുകണക്കിന് കിലോമീറ്ററുകള്‍ അധികം പറന്ന് യാത്ര ചെയ്തതായി റിപ്പോര്‍ട്ട്. ഗാസയില്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ പേരില്‍ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് അമേരിക്കയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി സാധാരണ വ്യോമ പാത ഒഴിവാക്കി അധിക ദൂരം താണ്ടി സഞ്ചരിച്ച് ന്യൂയോര്‍ക്കി ലെത്തിതെന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്.
തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റു ചെയ്യുമെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം വിംഗ്‌സ് ഓഫ് സയന്‍ ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടത്.
ഗ്രീസ്, ഇറ്റലി എന്നിവയുടെ വ്യോമപാത മാത്രം കടന്ന് മെഡിറ്ററേനിയന്‍, ജിബ്രാള്‍ട്ടര്‍ കടലിടുക്ക് വഴി അറ്റ്ലാന്റിക് റൂട്ടിലൂടെയാണ് സഞ്ചരിച്ചത്. അമേരിക്കയിലേക്കുള്ള ഇസ്രയേല്‍ വിമാനങ്ങള്‍ സാധാരണ ധ്യ യൂറോപ്പിലൂടെ ഫ്രഞ്ച് വ്യോമപാതയിലൂടെയാണ് പോകാറുള്ളത്. എന്നാല്‍ നെതന്യാഹു കയറിയ വിമാനം,ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളുടെ ആകാശം ഒഴിവാക്കിയെന്നതും ശ്രദ്ധേയമായി
Netanyahu’s flight avoids European airspace due to fear of arrest












