രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍

രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍

രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍. 5, 18 എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന് മുതൽ ജിഎസ്‍ടി നികുതി സ്ലാബുകൾ. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിലാകും വരികയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിലക്കുറവിന്‍റെ ഗുണം ജനങ്ങൾക്ക് ലഭ്യമാക്കാൻ വിപണിയിൽ നീരീക്ഷണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഉത്പന്നങ്ങൾക്ക് വില കുറയും. അതേസമയം ചില ആഡംബര വസ്തുക്കൾക്ക് വില വർധിക്കും. പുതിയ മാറ്റമനുസരിച്ച്, നിലവിലുണ്ടായിരുന്ന 5, 12, 18, 28 ശതമാനം എന്നീ നാല് സ്ലാബുകൾക്ക് പകരം 5 ശതമാനം, 18 ശതമാനം, എന്നിങ്ങനെ 2 പ്രധാന സ്ലാബുകളാണ് ഉണ്ടാകുക. സിഗരറ്റ്, പാൻമസാല അടക്കമുള്ളവയുടെയും ആഡംബര വസ്തുക്കളുടേയും നികുതി 40 ശതമാനമായി തുടരും. വിലക്കുറവ് സംബന്ധിച്ച് വൻകിട കമ്പനികൾ രാജ്യവ്യാപകമായി മുന്‍ കൂട്ടി പരസ്യം നൽകിയിട്ടുണ്ടെങ്കിലും പുതിയ സ്റ്റോക്കുകൾ എത്തിയാൽ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കുകയുള്ളു.

നികുതി കുറയുന്നവ:

  • സോപ്പ്, ഷാംപൂ, ടൂത്ത്പേസ്റ്റ്, വെളിച്ചെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. ഇവയുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.
  • ടിവി (32 ഇഞ്ചിന് മുകളിൽ), എസി, വാഷിംഗ് മെഷീൻ തുടങ്ങിയ ഗാർഹിക ഉപകരണങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയും.
  • ചെറിയ കാറുകൾ, 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾ എന്നിവയുടെ വിലയും കുറയും.
  • സിമന്റ്, ട്രാക്ടറുകൾ, കാർഷിക ഉപകരണങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കിലും കുറവുണ്ടാകും.
  • ചില ജീവൻരക്ഷാ മരുന്നുകൾക്കും ആരോഗ്യ ഉത്പന്നങ്ങൾക്കും നികുതി കുറച്ചിട്ടുണ്ട്.
Share Email
Top