കൊച്ചി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ന്യൂ ജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. വ്യവസായ വാണിജ്യരംഗത്ത് സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗവര്‍ണറുടെ ഇന്ത്യാ സന്ദര്‍ശനം. കൊച്ചിയിലെ ഹയാത്ത് ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിമാരും പ്രമുഖ ഉദ്യോഗസ്ഥരും പങ്കെടുത്തു.

സ്റ്റേറ്റിന്റെ വ്യവസായ വികസനത്തിനു പ്രവര്‍ത്തിക്കുന്ന ‘ചൂസ് ന്യു ജേഴ്‌സി’ പ്രോജക്ട് പ്രസിഡന്റ്‌റും സി.ഇ.ഒയുമായ വെസ്ലി മാത്യുസ് ഉള്‍പ്പെട്ട 30 അംഗ സംവുമായാണ് ഗവര്‍ണര്‍ എത്തിയിട്ടുള്ളത്. കൊച്ചി വിമാനത്താവളം സന്ദര്‍ശിച്ചു. ശനിയാഴ്ച്ച കൊച്ചിയിലെത്തിയം സംഘം ഇന്നലെ ബാംഗളൂരിലേക്ക് പോയി.
കൊച്ചിയിലെ ചര്‍ച്ചകളില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെയും പ്രവാസി കോണ്‍ക്ലേവിന്റെയും ഭാരവാഹിയായ അലക്സ് കോശി വിളനിലവും പങ്കെടുത്തു.
New Jersey Governor Phil Murphy meets with Chief Minister Pinarayi Vijayan