ജീമോൻ റാന്നി
ഹൂസ്റ്റൺ : ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ പാസഡീന മലയാളി അസോസിയേഷന് (പി.എം.എ) പുതിയ നേതൃത്വം. 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ പിക്നിക്കിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു.
റിച്ചാർഡ്സ് സ്കറിയ ജേക്കബ് (പ്രസിഡന്റ്), ഈശോ ഏബ്രഹാം (വൈസ് പ്രസിഡന്റ്), ജോമോൻ ജേക്കബ് (സെക്രട്ടറി), വിൽസൺ ജോൺ (ട്രഷറർ), രാജൻ ജോൺ, റോബിൻ ഫെറി (ഓഡിറ്റർമാർ), ബ്രൂണോ കോറയ (സ്പോർട്സ് കോഓർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
തോമസ് ഉമ്മൻ, ജോൺ ജോസഫ് കൂടത്തിനാലിൽ, ജേക്കബ് ഫിലിപ്പ്, ആന്റണി റെസ്റ്റം, ഫെലിക്സ് കാരിക്കൽ, ജോഷി വർഗീസ്, ബിജോ ചാക്കോ, ജോമി ജോം എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

കഴിഞ്ഞ 45 വർഷമായി 350-ൽ അധികം നിർധന കുടുംബങ്ങൾക്ക് ചികിത്സാ സഹായം നൽകി വരുന്ന സംഘടനയാണ് പി.എം.എ. ഈ വർഷത്തെ വാർഷിക പരിപാടി നവംബർ 8 ശനിയാഴ്ച ട്രിനിറ്റി മാർത്തോമ ചർച്ച് ഹാളിൽ വെച്ച് വിവിധ കലാപരിപാടികളോടെ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. എല്ലാ അംഗങ്ങളെയും അഭ്യുദയകാംഷികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അവർ അറിയിച്ചു.
New leadership for the Pasadena Malayali Association (PMA) in Houston