കാസർഗോഡ്: ഭർതൃവീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് അരമങ്ങാനം സ്വദേശി രഞ്ജേഷിന്റെ ഭാര്യ കെ. നന്ദനയെയാണ് (21) ഞായറാഴ്ച ഉച്ചയ്ക്ക് കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ 26-നായിരുന്നു ഇവരുടെ വിവാഹം.
മരിക്കുന്നതിന് തൊട്ടുമുമ്പ്, താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് നന്ദന അമ്മയ്ക്ക് ഫോൺ സന്ദേശം അയച്ചിരുന്നു. ഉടൻ തന്നെ വീട്ടുകാർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.