ഓണാഘോഷത്തിനിടെ നൃത്തം ചെയ്യുന്നതിനിടെ നിയമസഭാ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

ഓണാഘോഷത്തിനിടെ നൃത്തം ചെയ്യുന്നതിനിടെ നിയമസഭാ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: നിയമസഭയിൽ ഓണാഘോഷ പരിപാടിക്കിടെ നൃത്തം ചെയ്യുന്നതിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭാ ഡെപ്യൂട്ടി ലൈബ്രേറിയനായ വി. ജുനൈസ് (46) ആണ് അന്തരിച്ചത്. വയനാട് ബത്തേരി സ്വദേശിയാണ്.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. നിയമസഭാ ഹാളിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ നൃത്തം ചെയ്യുകയായിരുന്ന ജുനൈസ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ എം.എൽ.എ പി.വി. അൻവറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top