ലണ്ടന്‍: ഇംഗ്ലണ്ടിലെ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് ജീവനക്കാരെ കാണാനേയില്ലെന്നും മൊത്തം ഇന്ത്യക്കാരാണെന്നുമുള്ള പരാമര്‍ശവുമായി അമേരിക്കന്‍ യാത്രികന്റെ വൈറല്‍ വീഡിയോ. യുഎസ് വിനോദ സഞ്ചാരി ഇമ്മി ഗ്രേറ്റ്ഫുള്‍ എന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ വ്യാപക ചര്‍ച്ചയായിരിക്കുന്നത്.
‘ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ ഒരു ബ്രിട്ടീഷ് ജീവനക്കാരന്‍ പോലുമില്ല. സീറോ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. അമേരിക്കയില്‍ നിന്നും ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ ഒരു ബ്രിട്ടീഷ് ജീവനക്കാരനെ പോലും കാണാനില്ലെന്നും അവിടെ പൂര്‍ണമായും ജീവനക്കാരായുണ്ടായിരുന്നത് ഇന്ത്യക്കാരാണെന്നുമാണ് വീഡിയോയില്‍ പറയുന്നത്.
ഈ വീഡിയോയോട് അനുകൂലമായും പ്രതികൂലമായും നിരവധിപ്പേര്‍ അഭിപ്രായവുമായി രംഗത്തെത്തി.
ബ്രിട്ടീഷുകാരെ ഇവിടെ കാണാത്തത് എന്താണെന്നു ചോദിക്കുന്ന വീഡിയോയില്‍, ഇവിടെ റെസ്റ്റോറന്റുകളും കടകളുമൊക്കെ ഞാന്‍ ചുറ്റി നടന്നുകണ്ടു. പക്ഷേ, ഒരു ബ്രിട്ടീഷുകാരന്‍ പോലും ഇവിടെ ജോലി ചെയ്യുന്നതായി കണ്ടില്ല. എല്ലാവരും ഇന്ത്യക്കാരാണെന്നും കൂട്ടിച്ചേര്‍ത്തു.
താന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതിനെ വംശീയമായി കാണരുതെന്നു പറഞ്ഞാണ് യുവാവ് വീഡിയോയില്‍ കാര്യങ്ങള്‍ പറയുന്നത്.
ബ്രിട്ടീഷ് ജീവനക്കാരെ കാണാത്തതിനെ ചോദ്യം ചെയ്യുന്നത് വംശീയതയായി കണക്കാക്കരുതെന്നും ഇയാള്‍ പറയുന്നു. ഒരൊറ്റ ബ്രിട്ടീഷുകാരന്‍ പോലുമില്ലാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No British staff at London airport; American traveler’s viral video claims they are all Indians