രാജാവിനെക്കാള്‍ രാജഭക്തി കാട്ടുന്ന ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ല: പ്രതിപക്ഷ നേതാവ്

രാജാവിനെക്കാള്‍ രാജഭക്തി കാട്ടുന്ന ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ല: പ്രതിപക്ഷ നേതാവ്

കൊച്ചി: ടി.പി കേസിലെ ക്രിമിനലുകള്‍ക്ക് മദ്യം വാങ്ങിക്കൊടുത്ത പൊലീസാണ് വിദ്യാര്‍ഥി നേതാക്കളെ തീവ്രവാദികളെ പോലെ കോടതിയില്‍ ഹാജരാക്കിയതെന്നും രാജാവിനെക്കാള്‍ രാജഭക്തി കാട്ടുന്ന ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ കെ.എസ്.യു നേതാക്കളെ തലയില്‍ തുണിയിട്ട് കയ്യാമം വച്ച് കോടതിയില്‍ ഹാജരാക്കി. അവര്‍ തീവ്രവാദികളോ കൊടുംകുറ്റവാളികളോ ആണോ. എവിടേക്കാണ് കേരളത്തിലെ പൊലീസ് പോകുന്നത. രാജാവിനേക്കാള്‍ രാജഭക്തി കാട്ടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സേനയിലുണ്ട്. എല്ലാ വൃത്തികേടുകള്‍ക്കും അഴിമതിക്കും കൂട്ടു നില്‍ക്കുന്നവരാണ് ഈ ഉദ്യോഗസ്ഥര്‍. അവര്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കുന്നതു കൊണ്ടാണ് നേതാക്കളുടെ ആവശ്യപ്രകാരം കെ.എസ്.യുക്കാരെ കള്ളക്കേസില്‍ കുടുക്കി തീവ്രവാദികളെ പോലെ തയില്‍ തുണിയിട്ട് കയ്യാമം വച്ച് കോടതിയില്‍ ഹാജരാക്കിയത്.

എന്ത് നീതിയാണ് കേരളത്തില്‍ നടപ്പാകുന്നത. രാജാവിനെക്കാള്‍ രാജഭക്തി കാട്ടുന്ന എല്ലാ ഉദ്യോഗസ്ഥരും ചെവിയില്‍ നുള്ളിക്കോ. പണ്ടൊക്കെ എല്ലാം പൊറുക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം ഓര്‍ത്തുവയ്ക്കും. വൃത്തികേട് കാട്ടുന്ന ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ല. അത്രമാത്രം തോന്ന്യാസവും അസംബന്ധവുമാണ് കാട്ടുന്നത്. വിദ്യാര്‍ത്ഥി നേതാക്കളെ തീവ്രവാദികളെ പോലെ തലയില്‍ തുണിയിട്ട് കോടതിയില്‍ കൊണ്ടുവരുന്ന കാടത്തം എവിടെയാണുള്ളത്.
ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്തിനാണ് മൗനം പാലിക്കുന്നത്.

മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ മണ്ണില്‍ തലപൂഴ്ത്തി നില്‍ക്കുകയാണ്. ഭരണാധികാരിക്ക് ചേര്‍ന്നതല്ല മുഖ്യമന്ത്രിയുടെ മൗനം. നിങ്ങള്‍ക്ക് സംസാരിക്കാന്‍ ഭയവും പേടിയുമാണ്. നിങ്ങളുടെ വകുപ്പിലാണ് ഈ വൃത്തികേടുകളെല്ലാം നടന്നിരിക്കുന്നത്. കേട്ടുകേള്‍വിയില്ലാത്ത വൃത്തികേടുകളും അരാജകത്വവും അതിക്രമങ്ങളുമാണ് കേരളത്തില്‍ നടക്കുന്നത്. കേരളത്തിലെ പൊലീസിനെ തീവ്രവാദികളെ പോലെ നിങ്ങള്‍ മാറ്റി. നിങ്ങളുടെ പാര്‍ട്ടിക്കാരുടെ തോന്ന്യാസത്തിന് കൂട്ടു നില്‍ക്കുന്നതിനു വേണ്ടി കേരളത്തിലെ പൊലീസിനെ നിങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി. ഇതിനൊക്കെ നിങ്ങളെക്കൊണ്ട് ഉത്തരം പറയിക്കുക തന്നെ ചെയ്യും. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ തലയില്‍ തീവ്രവാദികളെ പോലെ തുണിയിട്ട് കയ്യാമം വച്ച് കോടതിയില്‍ കൊണ്ടുവന്നതിന് ഞങ്ങള്‍ മറുപടി പറയിക്കും.

51 വെട്ടുവെട്ടി ചന്ദ്രശേഖരനെ കൊന്ന പ്രതികളെ നിങ്ങള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ടുപോയി മദ്യവും ഭക്ഷണവും വാങ്ങിക്കൊടുത്തു. എന്നിട്ടാണ് കള്ളക്കേസില്‍ കുടുക്കി വിദ്യാര്‍ത്ഥി നേതാക്കളുടെ തലയില്‍ തുണിയിട്ടതും കയ്യാമം വച്ചത്. അതിനൊക്കെ മറുപടി പറയിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു.

No one who shows more royal devotion than the king will walk around in khaki in Kerala: Opposition leader

Share Email
Top