പ്രവാസി മലയാളികള്‍ക്കായി ‘നോര്‍ക്ക കെയര്‍’: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഇന്ന് തുടക്കം

പ്രവാസി മലയാളികള്‍ക്കായി ‘നോര്‍ക്ക കെയര്‍’: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രവാസികളായ കേരളീയര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ ഇന്ന് നിലവില്‍ വരും. രാജ്യത്ത് പ്രവാസികള്‍ക്കായി ആദ്യമായി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6.30-ന് തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ ആവശ്യവും ലോക കേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്നുവന്ന ആശയവുമാണ് ഈ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ ഉറപ്പു നല്‍കിയിരുന്നു. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ പദ്ധതിയില്‍ അംഗങ്ങളാകാന്‍ കഴിയും.നിരവധി സവിശേഷതകളോടെയാണ് നോര്‍ക്ക കെയര്‍ പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയൊരു സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കി

ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി, നോര്‍ക്ക വകുപ്പ് സെക്രട്ടറി, നോര്‍ക്ക ഡയറക്ടര്‍മാര്‍, വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.

‘Norka Care’ for expatriate Malayalis: Comprehensive health insurance scheme launches today

Share Email
LATEST
More Articles
Top