നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ ഇന്നു മുതൽ

നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ ഇന്നു മുതൽ

 പി പി ചെറിയാൻ 

ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാരാചരണത്തോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് ഭദ്രാസന സെന്റർ എ സംഘവാരാ കൺവെൻഷൻ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ വൈകുന്നേരം 7 മുതൽ രാത്രി 8.30 വരെ ഡാളസ്, ഓക്‌ലഹോമയിലെ മാർത്തോമാ ദേവാലയങ്ങളിൽ വെച്ച് നടത്തപ്പെടുന്നു.

ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ പള്ളി വികാരി റവ. ഏബ്രഹാം വി. സാംസൺ, മെസ്‌ക്വിറ്റിലെ സെന്റ് പോൾസ് മാർത്തോമാ പള്ളി വികാരി റവ. റെജിൻ രാജു, ജോയ് പുല്ലാട് എന്നിവർ കൺവെൻഷനിൽ വചന ശുശ്രൂഷ നിർവഹിക്കും. എല്ലാവരെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകരായ റവ. ഏബ്രഹാം വി. സാംസൺ, ഷാജി എസ്. രാമപുരം, അലക്സ് കോശി എന്നിവർ അഭ്യർത്ഥിച്ചു.

North America Marthoma Diocese Volunteer Evangelistic Association Weekly Convention begins today

Share Email
LATEST
Top