ഉത്തരകൊറിയയില്‍ വിദേശ സിനിമകള്‍ കണ്ടാല്‍ വധശിക്ഷയ്ക്ക് വിധേയരാകേണ്ടവരുടെ എണ്ണത്തില്‍ വര്‍ധന

ഉത്തരകൊറിയയില്‍ വിദേശ സിനിമകള്‍ കണ്ടാല്‍ വധശിക്ഷയ്ക്ക് വിധേയരാകേണ്ടവരുടെ എണ്ണത്തില്‍ വര്‍ധന

പ്യോംഗ്യാംഗ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളും ടെലിവിഷന്‍ പരിപാടികളും കാണുന്ന ഉത്തരകൊറിയക്കാര്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതില്‍ വന്‍ വര്‍ധനയെന്നു റിപ്പോര്‍ട്ട്. മനുഷ്യാവകാശം പൂര്‍ണമായും ലംഘിക്കപ്പെടുന്ന സ്ഥിതിയാണ് നോര്‍ത്ത് കൊറിയയില്‍ ഉണ്ടാവുന്നതെന്നു യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ലോകരാജ്യങ്ങളുമായി ബന്ധമൊന്നുമില്ലാതെ ഒറ്റപ്പെട്ട സ്ഥിതിയില്‍ ജീവിക്കേണ്ട സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഉത്തരകൊറിയക്കാര്‍ അനുഭവിക്കേണ്ടി വരുന്നത്. ജനങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തെപ്പോലും കൂച്ചുവിലങ്ങിടുന്ന നടപടിയാണ് ഉത്തരകൊറിയന്‍ ഭരണാധികാരികളുടെ ഭാഗത്തു നിന്നുമുണ്ടാവുന്നതെന്നു യുഎന്‍ വിലയിരുത്തി. ജനങ്ങള്‍ക്കു ജീവിക്കാനുള്ള എല്ലാ അവകാശങ്ങളിലും ഭരണകൂടം കൈ കടത്തുന്നുവെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയില്‍ നിന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രക്ഷപ്പെട്ട 300ലേറെ പേരുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

വധശിക്ഷ സ്ഥിരമായി ഉത്തര കൊറിയയില്‍ നല്‍കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2015ന് ശേഷം മാത്രം ആറ് പുതിയ നിയമങ്ങളാണ് അടിച്ചേല്‍പ്പിച്ചത്. വിദേശ സിനിമകളും ടെലിവിഷന്‍ ഷോകളും കാണുന്നത് വധശിക്ഷ ലഭിക്കുന്നത് കാരണമായ കുറ്റമാക്കിയത് ഇത്തരത്തിലാണ്. അറിയാനുള്ള ആളുകളുടെ അവകാശം വിലക്കുന്നതാണ് കിം ജോങ് ഉന്നിന്റെ ഇത്തരം നടപടികളെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

North Korea: Number of people facing death penalty for watching foreign films increases

Share Email
LATEST
Top