തിരുവനന്തപുരം: എന്‍എസ്എസിനു സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമെന്ന് നയം വ്യക്തമാക്കി എൻ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന്‍രെ പേരില്‍ സംസ്ഥാന സർക്കാരും എൻഎസ്എസും തമ്മിൽ രൂക്ഷമായിരുന്ന തുറന്ന പോരിനാണ് ഇതോടെ താത്കാലിക വിരാമമായത്.
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ നയം വ്യക്തമാക്കിയതിനു പിന്നാലെ ഇന്നലെയും ഇന്നുമായി മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖങ്ങളിലും സുകുമാരൻനായർ നിലപാട് വ്യക്തമാക്കി.
സര്‍ക്കാരിന് വേണമെങ്കില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാംഅത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ അദ്ദേഹം അതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കോണ്‍ഗ്രസിന്റേത് കള്ളക്കളിയാണെന്നും. വിശ്വാസ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ലെന്നും പറഞ്ഞ സുകുമാരൻ നായർ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ലെന്ന ആരോപണവും മുന്നോട്ട് വച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്യുന്നില്ലെന്നും കൂട്ടിച്ചേർത്തു.
NSS clarifies policy: Trust in Left government
 













